Kerala
തൃശൂർ: പതിനഞ്ച് യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റാ താരം അറസ്റ്റിൽ. തൃശൂർ സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്.
മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും യുവതികൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പരാതികൾ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് പറഞ്ഞു.
യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
Kerala
തൃശൂർ: കെഎസ്ആർടിസി ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് അറസ്റ്റിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ശനിയാഴ്ച രാവിലെ 11:15-ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസുള്ള സ്ത്രീയുടെ പേഴ്സാണ് ഇവർ മോഷ്ടിച്ചത്.
അറസ്റ്റിലായ രാജേശ്വരി കളമശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ്.
National
റായ്പുർ: നാട്ടുകാരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ആറുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമം നടത്തിയ യുവതികൾ അനാശാസ്യ പ്രവർത്തനം നടത്തുന്നുണ്ടെന്നു പറഞ്ഞ് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് യുവതികൾ ആക്രമിച്ചത്.
ഇവർ പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലെത്തി അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി വന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു.
ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. കൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിൽ നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്. പ്രതികളെ ദുർഗ് സിറ്റി കോട്ട്വാലി പോലീസ് അറസ്റ്റ് ചെയ്തു.
Kerala
ചാലക്കുടി: മാരക രാസലഹരിയായ എംഡിഎംഎ വില്പനയ്ക്കായി എത്തിയ രണ്ടു യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്നു യുവാക്കളും പിടിയിലായി.
വൈക്കം സ്വദേശികളായ ഓതളത്തറ വീട്ടിൽ വിദ്യ (33), അഞ്ചുപറ വീട്ടിൽ ശാലിനി(31) എന്നിവരാണ് എംഡിഎംഎ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ ഷിനാജ് (33), അജു എന്നറിയപ്പെടുന്ന ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), അച്ചു എന്നറിയപ്പെടുന്ന കടവിൽ വീട്ടിൽ അജ്മൽ (25) എന്നിവരാണ് എംഡിഎംഎ വാങ്ങാനായി എത്തി പിടിയിലായത്.
ചാലക്കുടി കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽനിന്നാണ് എംഡിഎംഎയുമായി വന്ന യുവതികളെ പിടികൂടിയത്.
ഷിനാജ് ബംഗളൂരുവിൽ മയക്കമരുന്ന് കടത്തിയ കേസിലും മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
പടം ഉണ്ട്...